Janayugom Online
supreme court- janayugom

ശബരിമലയിൽ സ്ത്രീകളെ തടഞ്ഞതിന് എതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ

Web Desk
Posted on October 24, 2018, 2:31 pm

ശബരിമലയിൽ സ്ത്രീകളെ തടഞ്ഞതിന് എതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ.

മലയാളികളായ രണ്ടു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്.

ഹർജികൾ ഫയൽ ചെയ്യുന്നതിന് സ്ത്രീകൾ അറ്റോർണി ജനറലിന്റെ അനുമതി തേടി.

സുപ്രീം കോടതിക്ക് എതിരെ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, കൊല്ലം തുളസി, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർക്ക് എതിരെ നപടി വേണമെന്ന് തിരുവനന്തപുരം സ്വദേശിനിയായ വനിതാ അഭിഭാഷക നൽകിയ ഹർജിയിൽ ആവശ്യം.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവർ, പി രാമവർമ രാജ എന്നിവർക്ക് എതിരെ കോടതിയലക്ഷ്യത്തിന് മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചു.

അറ്റോർണി ജനറലിന്റെ അനുമതിയോടെയേ ഹർജിയിൽ തുടർ നടപടി സാധ്യമാകൂ.