ശബരിമല വിധി: പന്തളം കൊട്ടാരത്തിന്റെയും തന്ത്രിയുടേയും പ്രതികരണം

Web Desk
Posted on November 14, 2019, 12:20 pm

പന്തളം: ശബരിമല യുവതി പ്രവേശന കേസ് വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ. വളരെയേറെ സന്തോഷത്തോടെയാണ് സുപ്രീംകോടതിയുടെ നിർദേശം സ്വീകരിക്കുന്നത്.

‘അയ്യപ്പഭക്തന്മാരുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് അഞ്ചംഗ ബെഞ്ചിൽ നിന്ന് വളരെ വിശാലമായ ഏഴംഗ ബെഞ്ചിലേക്ക് മാറ്റുവാൻ സുപ്രീംകോടതി തീരുമാനിച്ചു. 2018 സെപ്തംബർ 28ന് സുപ്രീംകോടതി പ്രഖ്യാപിച്ച വിധി പുനപരിശോധിക്കണമെന്ന് തീരുമാനിച്ചതാണ് ഏറ്റവും സന്തോഷകരമായ കാര്യമെന്നും ശശികുമാര വർമ വ്യക്തമാക്കി.

അതേസമയം ശബരിമല യുവതിപ്രവേശനത്തിനെതിരെ സമർപ്പിച്ച പുനപരിശോധന ഹർജി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതാണെന്ന് തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

ശബരിമല വിധിക്ക് മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്താവിച്ച കോടതി, കേസ് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, രോഹിങ്ക്യൻ നരിമാൻ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമൽ ഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.