ശബരിമല വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു; തൃപ്തി ദേശായി

Web Desk
Posted on November 14, 2019, 10:43 am

മുംബൈ: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള ഉത്തരവിന് ശേഷം സമർപ്പിക്കപ്പെട്ട പുനഃപരിശോധന ഹർജികളിൽ സുപ്രീംകോടതി ഉടൻ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. 2018 സെപ്റ്റംബർ 28നായിരുന്നു ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ആദ്യ കോടതി വിധി.

അതേസമയം, ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയിൽനിന്ന് അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹികപ്രവർത്തക തൃപ്തി ദേശായി പറഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയിൽ തൃപ്തി ദർശനത്തിന് പുറപ്പെട്ടിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ദർശനം നടത്താനായില്ലായിരുന്നു.