മിഥുനമാസപൂജ: ശബരിമല നട തുറന്നു

Web Desk

തിരുവനന്തപുരം

Posted on June 14, 2020, 9:20 pm

മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു.

ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമേ ഉണ്ടാവുകയുള്ളൂ. കോവിഡ് 19‑ന്റെ പശ്ചാത്തലത്തിലുള്ള ലോക്ഡൗണ്‍ കണക്കിലെടുത്ത് മിഥുനമാസപൂജയ്ക്കും ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടില്ല. മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും. ജൂലൈ മാസം 15 മുതല്‍ 20 വരെയായിരിക്കും കര്‍ക്കടകമാസ പൂജകള്‍ നടക്കുക.

Eng­lish sum­ma­ry;  Sabari­mala walk was opened

you may also like this video;