Monday
25 Mar 2019

ശബരിമല സ്ത്രീപ്രവേശനം: ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

By: Web Desk | Thursday 3 January 2019 10:57 AM IST


ന്യൂഡല്‍ഹി:

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനാണ് നോട്ടീസ് നല്‍കിയത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം നോട്ടീസില്‍ ആവശ്യം ഉന്നയിച്ചു.

സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ് അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി എളമരം കരീം എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

Related News