ടെക്നോളജി ഡവലപ്മെന്‍റ് ബോര്‍ഡ് മെമ്പറായി സാബു എം ജേക്കബ് നിയമിതനായി

Web Desk
Posted on December 28, 2018, 6:26 pm
കൊച്ചി: കിറ്റക്സ് ഗാര്‍മെന്‍റ്സ് മാനേജിങ്ങ് ഡയറക്ടര്‍ സാബു എം ജേക്കബിനെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലുള്ള ടെക്നോളജി ഡവലപ്മെന്‍റ് ബോര്‍ഡ് മെമ്പറായി തിരഞ്ഞെടുത്തു. 3 വര്‍ഷത്തേക്കാണ് നിയമനം.
ടെക്നോളജി ഡവലപ്മെന്‍റ് ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തിട്ടുള്ള ആദ്യ മലയാളി അംഗമാണ് സാബു എം ജേക്കബ്. സങ്കേതിക, വ്യാവസായിക മേഖലകളില്‍ കഴിവ് തെളിയച്ച 4 സ്വകാര്യ അംഗങ്ങള്‍ ഉള്‍പ്പടെ 11 അംഗങ്ങളാണ് ബോര്‍ഡില്‍ ഉള്ളത്.
സാബു എം ജേക്കബിന്‍റെ അധീനതയിലുള്ള കിറ്റെക്സ് ഗാര്‍മെന്‍റ്സ്,  ട്വന്‍റി20 കിഴക്കമ്പലം മികവുറ്റ പ്രവര്‍ത്തങ്ങള്‍ കാഴ്ച വച്ച് ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചവയാണ്.
ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഏറ്റവും നൂതനമായ ആശയങ്ങളെയും പ്രവര്‍ത്തങ്ങളെയും പ്രോത്സാഹിപ്പിക്കുക, ഏകോപ്പിക്കുക, സാമ്പത്തിക സഹായം നല്കുക എന്നിവയാണ് ടെക്നോളജി ഡവലപ്മെന്‍റ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.