അന്തരിച്ച സംവിധായകന് സച്ചിയുടെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോയി. വൈകീട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്ന സച്ചിയുടെ മൃതദേഹം രാവിലെ 9.30 മുതല്‍ 10.30 വരെ ഹൈക്കോടതി പരിസരത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് ചേംബര്‍ ഹാളിലാണ് പൊതു ദര്‍ശനത്തിനു വയ്ക്കുക. തുടര്‍ന്ന് തമ്മനത്തെ വീട്ടിലേക്ക് കൊണ്ടു പോകും.
അവിടെയും പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ക്കായി രവിപുരത്തെ ശ്മശാനത്തിലേക്ക് കൊണ്ടു പോകുക.
you may also like this video