Monday
25 Mar 2019

അടിയാധാരവും പാസ്ബുക്കും ഡ്രെസ്സും നോക്കുന്നവരോട് സച്ചിന് പറയാനുള്ളത്; സഹായിച്ചില്ലങ്കിലും ഉപദ്രവിക്കരുത്‌

By: Web Desk | Friday 11 January 2019 6:05 PM IST


സച്ചിനെയും ഭവ്യയെയും അറിയാത്തവരായി ആരും ഉണ്ടാകില്ല. ചെറുപ്രായത്തിലെ ഭവ്യയ്ക്ക് അര്‍ബുദ രോഗത്തിന് കീഴ്പ്പെടേണ്ടി വന്നു. സമൂഹമാധ്യമങ്ങളിലും ഇവരുടെ ജീവിതം വൈറലാണ്. രോഗം മെച്ചപ്പെടുമ്പോഴും മൂര്‍ച്ഛിക്കുമ്പോഴും അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാന്‍ സച്ചിന്‍ മറക്കാറില്ല. പക്ഷേ, വേദനയില്‍ പങ്കുചേരാതെ മറ്റു ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചിലര്‍. വീടിന്‍റെ ആധാരത്തിനും പാസ്‌ബുക്കിന്‍റെ കോപ്പിയും ഇടുന്ന ഡ്രസ്സിന്‍റെ കണക്കും നോക്കാനാണ് ചിലര്‍ക്ക് സമയമെന്ന് സച്ചിന്‍ പറയുന്നു. എന്നാല്‍, ഇവരോട് സച്ചിന് ചിലത് പറയാനുണ്ട്. സച്ചിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട സ്നേഹിതരെ…

ഒരു സന്തോഷവാർത്ത അറിയിക്കുന്നു..

ഇന്നലെ dr v p ഗംഗാധരൻ സാറിനെ കണ്ടിരുന്നു., 12 ആം കീമോക്ക് വന്നതാണ്., 2 ടെസ്റ്റ് ചെയ്തിരുന്നു അതിന്റെ റിസൾട്ട് സാറിനെ കാണിച്ചു.. വളരെ സന്തോഷം പകരുന്ന വാക്കുകൾ ആണ് കേൾക്കാൻ പറ്റിയത്.. ഭവ്യക്ക് ഇപ്പോൾ വന്ന അസുഖം നോർമൽ ആയിരിക്കുന്നു.. 14ലോ16 കീമോയിൽ നിർത്താൻ ചാൻസ് ഇൻഡ് .. അതുകഴിഞ്ഞാൽ മരുന്നാണ് എന്നു തോന്നുന്നു..

‘ഇനി വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’

5 കൊല്ലത്തിനുള്ളിൽ അസുഖം വരാതെ നോക്കണം വന്നാൽ…………
ജീവിതകാലം മുഴുവനും ട്രീറ്റ്മെന്റ് വേണമെങ്കിലും ഒരു വലിയ കടമ്പ തീർന്നപോലെ.. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നുകൂടി അറിയാത്ത അവസ്ഥ… ., ഒന്നു പൊട്ടി കരയണം എന്നുണ്ട്., എന്തിനാണെന്ന് ചോദിച്ചാൽ ആരോടൊക്കെയ നന്ദിപറയുക… ഒരുപാട് പേരോട് കടപ്പാട് ഇൻഡ് സഹായിച്ച, പ്രാർത്ഥിച്ച എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ജീവനുള്ള കാലം വരെ ഉണ്ടാവും..

ഇതിനിടയിൽ എന്‍റെ വീടിന്‍റെ അടിയാധാരവും.. പാസ്‌ബുക്കിന്‍റെ കോപ്പിയും ഇടുന്ന ഡ്രെസ്സിന്‍റെ കണക്കും നോക്കിവരുന്നവരോട് എനിക്ക് ഒന്നേ പറയാനോള്ളു… ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത്.. അവരുടെയിടയിൽ തെറ്റിധാരണ ഇണ്ടാക്കി ആളുകളുടെ മുൻപിൽ നല്ലപ്പുള്ള ചമഞ്ഞു നിൽക്കണമെന്ന് കരുതരുത്.., ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആർക്കും അറിയില്ല.. പാടത്തു പണിയെടുത്താൽ വരമ്പതു കൂലികിട്ടും.. തീർച്ച..
സഹായിച്ചില്ലങ്കിലും.. ഉപദ്രവിക്കരുത്…

Related News