രാജസ്ഥാൻ പിസിസി സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സച്ചിൻ പുറത്ത്‌

Web Desk

ന്യൂഡൽഹി

Posted on July 14, 2020, 1:48 pm

രാജസ്ഥാനിൽ കോൺഗ്രസ് വിളിച്ച രണ്ടാം നിയമകക്ഷി യോഗവും ബഹിഷ്കരിച്ച ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ രാജസ്ഥാന്‍ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. കൂടാതെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. ഗോവിന്ദ് സിംഗ് ദതാസ്ത്രെയാണ് പുതിയ പിസിസി അധ്യക്ഷന്‍. ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. സച്ചിനൊപ്പമുള്ള രണ്ട് മന്ത്രിമാരെയും നീക്കം ചെയ്തു.

ചെറിയപ്രായത്തിലെ സച്ചിന് പല അവസരങ്ങളും നല്‍കിയതായി കോണ്‍ഗ്രസ് പറഞ്ഞു. സച്ചിന്‍ തന്‍റെയൊപ്പം ഉള്ള 17 എംഎൽഎമാരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സച്ചിൻ പൈലറ്റ് പരോക്ഷമായി കോൺഗ്രസ് നേതൃത്വത്തോട് വിലപേശുകയായിരുന്നു. മുഖ്യമന്ത്രിപദം ലഭിക്കുക എന്നതിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് സച്ചിൻ പൈലറ്റ് തയ്യാറല്ലായിരുന്നു. ഇതോടെ പ്രിയങ്കാ ഗാന്ധിയും ചിദംബരവും ഉള്‍പ്പെടെ പലരും സച്ചിൻ പൈലറ്റിനെ വിളിച്ചിട്ടും വഴങ്ങിയില്ലായിരുന്നു. അതേസമയം, രാജസ്ഥാനിൽ ഉടൻ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടില്ലെന്ന്  ബിജെപി വ്യക്തമാക്കിയിരുന്നു .

eng­lish summary:Sachin pilot removed from con­gress
You may also like this video