ജയ്പൂർ: കോട്ട ആശുപത്രിയിൽ 100 ൽ അധികം കുഞ്ഞുങ്ങൾ മരണമടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. ഇത്തരമൊരു സംഭവത്തിൽ നിന്നും ഒരാൾക്കും ഒളിച്ചോടാൻ സാധിക്കില്ലെന്നും മുൻപ് എന്ത് സംഭവിച്ചു എന്ന് പറഞ്ഞിരിക്കുന്നതിൽ അർത്ഥമില്ലെന്നും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുകയാണ് വേണ്ടതെന്നും അതിനുള്ള ആർജ്ജവം കാണിക്കണമെന്നുമായിരുന്നു സച്ചിൻ പൈലറ്റ് പറഞ്ഞത്.
സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് തന്നെ, അതും ഒരു ഉപമുഖ്യമന്ത്രി തന്നെ രംഗത്തെത്തുന്നത് ആദ്യമാണ്. 100ലേറെ കുഞ്ഞുങ്ങൾ മരണപ്പെട്ടിട്ടും വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന വിമർശനത്തിന് പിന്നാലെയായിരുന്നു നിലപാട് വ്യക്തമാക്കി സച്ചിൻ പൈലറ്റ് രംഗത്തെത്തിയത്. എല്ലായിടത്തും സംഭവിക്കുന്നതാണ് ഇവിടെയും സംഭവിക്കുന്നതെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്തെക്കാൾ കുറവാണിതെന്നും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നുമായിരുന്നു അശോക് ഗെലോട്ട് വിഷയത്തിൽ പ്രതികരിച്ചത്.
English Summary: Sachin Pilot with furious criticism against Ashok Gehlot.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.