മുംബൈ: കാലമെത്ര മുന്നോട്ട് പോയാലും ക്രിക്കറ്റില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവത്തെ ആരും മറക്കാനിടയില്ല. കാരണം അത്രമാത്രം കഴിവ് തെളിയിച്ച ഒരു താരവും ഇന്നും ലോക ക്രിക്കറ്റില്‍ വന്നിട്ടില്ലായെന്നത് തന്നെ. ക്രിക്കറ്റ് ലോകത്ത് ഈ പത്താം നമ്പറുകാരന്റെ കൈയ്യെത്താത്ത റെക്കോര്‍ഡുകളും ചുരുക്കം.
24 വര്‍ഷം നീണ്ട കരിയറില്‍ കളിച്ചത് 664 മത്സരങ്ങള്‍. സ്വന്തം പേരില്‍ കുറിച്ചത് 34,357 റണ്‍സ്. ഇന്നും ആരും കൈയ്യെത്തിപ്പിടിക്കാത്ത 100 സെഞ്ചുറികള്‍. അങ്ങനെ പോകുന്നു ഈ അതുല്യ പ്രതിഭയുടെ പേരിലുള്ള നേട്ടങ്ങള്‍.
പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങാന്‍ സച്ചിന്‍ മൈതാനത്തേക്ക് എത്തുമ്പോള്‍ ഗ്യാലറിയില്‍ നിന്നുയരുന്ന സച്ചിന്‍.. സച്ചിന്‍.. എന്ന വിളി ഒരു ക്രിക്കറ്റ് പ്രേമിക്കും മറക്കാനും കഴിയില്ല. അത്രമാത്രമാണ് സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തോട് ലോക ക്രിക്കറ്റിനുള്ള ആദരവ്. എന്നാല്‍ ആരാണ് ആദ്യമായി ഇങ്ങനെ വിളിച്ചത്ന്ന് ആര്‍ക്കെങ്കിലും അറിയാമോ?
അതിനുത്തരം സച്ചിന്‍ തന്നെ പറയുന്നു. അതെന്റെ അമ്മയാണ്. എനിക്ക് അഞ്ചു വയസുള്ളപ്പോഴാണത്. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന് പുറത്ത് ഞാന്‍ കൂട്ടുകാരുമൊത്ത് കളിക്കുകയായിരിക്കും. വൈകീട്ട് ഏഴരയോടടുക്കുമ്പോള്‍ അമ്മ എന്നെ വിളിക്കാന്‍ വരും. എന്നാല്‍ പോകാന്‍ എനിക്ക് തീരെ താത്പര്യമുണ്ടാകില്ല. ആ സമയത്ത് ബാല്‍ക്കണിയില്‍ നിന്ന് അമ്മ സച്ചിന്‍… സച്ചിന്‍ എന്ന് വിളിച്ചുകൊണ്ടിരിക്കും”, അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയങ്ങളിലെ ഈ സച്ചിന്‍… സച്ചിന്‍ വിളികള്‍ പലപ്പോഴും തനിക്ക് തന്നെ അവിശ്വസനീയമായി തോന്നാറുണ്ടെന്നും അത് ആസ്വദിക്കാറുണ്ടെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.