മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സർക്കാർ. പകരം ശിവസേന എംഎൽഎ ആദിത്യ താക്കറെയുടെ സുരക്ഷ വർധിപ്പിച്ചു. മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അവലോകനത്തിനു ശേഷമാണ് തീരുമാനം. സച്ചിൻ, ആദിത്യ താക്കറെ എന്നിവരെ കൂടാതെ 90 ലധികം പ്രമുഖരുടെ സുരക്ഷാ പരിരക്ഷയും യോഗത്തിൽ അവലോകനം ചെയ്തതായി അധികൃതർ അറിയിച്ചു. അതേ സമയം സച്ചിന്‍ പുറത്ത് പോകുമ്പോഴും മറ്റും പോലീസ് അകമ്പടിയുണ്ടാകും. മുന്‍ രാജ്യസഭാ അംഗമെന്ന നിലയിലാണ് സച്ചിന് പോലീസ് അകമ്പടി പോകുക.
Mumbai Police: Security cover of Sachin Tendulkar has been de-categorized, after a regular assessment of the threat perception to individuals. He had X‑category security cover earlier. pic.twitter.com/xwbqw3p65S
— ANI (@ANI) December 25, 2019
ഭാരതരത്‌ന അവാർഡ് ജേതാവായ സച്ചിന് ഇതുവരെ ‘എക്സ്’ കാറ്റഗറി സുരക്ഷയായിരുന്നു. സുരക്ഷ വെട്ടിക്കുറച്ചതോടെ 24 മണിക്കൂർ ഉണ്ടായിരുന്ന പൊലീസുകാരന്റെ സേവനം ഉണ്ടാകില്ല. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ കൂടിയായ ആദിത്യ താക്കറെയുടെ സുരക്ഷ ‘സെഡ്’ വിഭാഗത്തിലേക്ക് ഉയർത്തി. നേരത്തെ അദ്ദേഹത്തിന് ‘വൈ പ്ലസ്’ സുരക്ഷയായിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും അനന്തരവനും പാർട്ടി നേതാവുമായ അജിത് പവാറിന്റെയും സെഡ് പ്ലസ് സുരക്ഷ തുടരും. സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെയുടെ സുരക്ഷ വൈ പ്ലസിൽ നിന്ന് സെഡ് വിഭാഗത്തിലേക്ക് ഉയർത്തി. മുൻ ഉത്തർപ്രദേശ് ഗവർണർ റാം നായിക്കിന്റെ സെഡ് പ്ലസ് സുരക്ഷ എക്സ് ആയി താഴ്ത്തി. മുൻ ബിജെപി മന്ത്രിമാരായ ഏക്നാഥ് ഖഡ്സെ, റാം ഷിൻഡെ എന്നിവരുടെ സുരക്ഷയും കുറച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.