കായിക ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് സ്പോര്‍ടിങ് മൊമന്റ് പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് ലഭിച്ചു. 20 വര്‍ഷത്തെ മികച്ച കായിക നിമിഷമെന്ന അംഗീകാരത്തിനാണ് ക്രിക്കറ്റ് ദൈവം അര്‍ഹനായത്. 2011 ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി സഹതാരങ്ങള്‍ വാങ്കഡെ വലംവച്ച നിമിഷമാണ് അവിസ്മരണീയ മുഹൂര്‍ത്തമായി കായിക ലോകം തിരഞ്ഞെടുത്തത്.
ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി. പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് സ്റ്റീവ് വോയിന് നിന്ന്പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സച്ചിന് പറഞ്ഞു.
ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ലോറിയസ് പുരസ്കാരം നേടുന്നത്. മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം ആറാം ലോകകിരീടം നേടിയ ലൂയിസ് ഹാമിള്‍ട്ടനും ആറാം ബലന് ദി ഓര് നേടിയ ലയണല്‍ മെസിയും പങ്കിട്ടു. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സാണ് മികച്ച വനിത താരം. ലോകകപ്പ് നേടിയ ദക്ഷിണാഫ്രിക്കന്‍ റഗ്ബി ടീം ടീം ഓഫ് ദി ഇയറായി.
English Summary; Sachin Tendulkar wins Laureus award
YOU MAY ALSO LIKE THIS VIDEO