November 29, 2022 Tuesday

Related news

November 27, 2022
November 25, 2022
November 5, 2022
October 29, 2022
October 28, 2022
September 22, 2022
August 16, 2022
August 4, 2022
July 28, 2022
July 24, 2022

അംബാനി കേസ്: സച്ചിൻ വാസെയുടെ കൂട്ടാളിയായ സ്ത്രീ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
April 3, 2021 10:38 am

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കള്‍ സഹിതം കാര്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുമായി അടുപ്പമുള്ള യുവതിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. മുംബൈ വിമാനത്താവളത്തില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഇവര്‍ക്ക് വാസെയുടെ കള്ളപ്പണ ഇടപാടുകളുമായി ബന്ധമുണ്ടെന്നാണു സൂചന.

ദക്ഷിണ മുംബൈയില്‍ വാസെ പതിവായി താമസിച്ചിരുന്ന ഹോട്ടലില്‍ യുവതി വന്നുപോകുന്നതിന്റെയും കാറില്‍ഒരുമിച്ചു യാത്ര ചെയ്യുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. കഴിഞ്ഞ മാസം വാസെയുടെ ബെന്‍സ് കാറില്‍ നിന്നു കണ്ടെടുത്ത നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചിരുന്നത് ഇവരാണെന്നും സൂചനയുണ്ട്. കേസില്‍ കൂടുതല്‍ പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും.

പഞ്ചനക്ഷത്ര ഹോട്ടലില്‍ വാസെ 100 ദിവസത്തിലേറെ താമസിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരിക്കെ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണപ്പിരിവു നടത്തിയിരുന്നത് ഹോട്ടല്‍ കേന്ദ്രീകരിച്ചാണെന്നാണു വിവരം. വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കിയാണു ഹോട്ടലില്‍ താമസിച്ചിരുന്നത്.

താമസച്ചെലവായ 12 ലക്ഷത്തിലേറെ രൂപ ജ്വല്ലറി ഉടമയാണ് അടച്ചത്. വാസെയ്ക്കും സംഘത്തിനും സിം കാര്‍ഡുകള്‍ ഗുജറാത്തില്‍ നിന്നു സംഘടിപ്പിച്ചതിന് ദക്ഷിണ മുംബൈയിലെ സോഷ്യല്‍ ക്ലബിന്റെ ഉടമയെ എന്‍ഐഎ ചോദ്യം ചെയ്തു.

Eng­lish Sum­ma­ry : Sachin Vas­es asso­ciate lady arrested 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.