നിധിക്കു വേണ്ടി അഞ്ചു മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുക്കാനൊരുങ്ങി പിതാവ്

Web Desk

ചെനൈ

Posted on August 05, 2020, 1:30 pm

നിധി കണ്ടെത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം. കുട്ടിയുടെ അച്ഛന്റെയും മുത്തശ്ശിയുടെയും അന്ധവിശ്വാസം കണക്കിലെടുത്താണ് കുഞ്ഞിനെ കുരുതി കൊടുക്കാൻ ഒരുങ്ങിയത്. ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും കുരുതി തടയുകയും ചെയ്തു. ചെനൈയിലാണ് സംഭവം നടന്നത്.

നരബലി നടത്താൻ ശ്രമിച്ച കിരണ്‍രാജനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കുട്ടിയുടെ അമ്മ വഴി വിവരം അറിഞ്ഞ ബന്ധുവാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയെ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. സംഭവത്തില്‍ കിരണരാജിനെ സഹായിച്ച റിതേഷ്, കുമരേശൻ, എന്നീ സഹായികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ENGLISH SUMMARY: sac­ri­fice 5 year old baby for tre­as­sure

YOU MAY ALSO LIKE THIS VIDEO