Web Desk

തിരുവനന്തപുരം:

February 08, 2021, 6:18 pm

ദൈവപ്രീതിക്കായി മകനെ ബലി നല്‍കിയ സംഭവം: ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസെടുത്തു

Janayugom Online

ദൈവപ്രീതിക്കായി അമ്മ മകനെ ബലി നല്‍കിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട്‌ പുതുപ്പള്ളിത്തെരുവ്‌ പൂളക്കാട്‌ സുലൈമാന്റെ മകന്‍ ആമില്‍ ഇഹ്‌സാന്‍ എന്ന ആറുവയസ്സുകാരനെ അമ്മ ഷഹീദ കഴുത്തറുത്ത്‌ കൊന്നു എന്നാണ്‌ കേസ്‌. അന്ധവിശ്വാസങ്ങള്‍ ഒരു കുട്ടിയുടെ ജീവന്‍ കൂടി അപഹരിച്ചിരിക്കുകയാണെന്ന്‌ സംഭവസ്ഥലം സന്ദര്‍ശിച്ച കമ്മിഷന്‍ അംഗം സി വിജയകുമാര്‍ പറഞ്ഞു.ജില്ല ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി, ജില്ല പൊലീസ്‌ മേധാവി, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട്‌ ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്. ഷാഹിദ എന്ന 35 കാരി യുവതിയാണ് തന്റെ മൂന്നാമത്തെ മകൻ ആമിലിനെ (6) കുളിമുറിയിൽവെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.കൊലപാതകത്തിനു ശേഷം ജനമൈത്രി പോലീസിനെ വിവരം അറിയിച്ചത് ഷാഹിദ തന്നയാണ്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്.

 

ENGLISH SUMMARY: Sac­ri­fice of son for God’s sake: Child Pro­tec­tion Com­mis­sion files case

YOU MAY ALSO LIKE THIS VIDEO