Web Desk

ദു​ബൈ

January 18, 2020, 12:51 pm

കുറ്റകൃത്യ നിരക്ക് ഏറ്റവും കുറവ്: ലോകത്തിലെ സുരക്ഷിതമായ നഗരം അബുദാബിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

Janayugom Online

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബുദാബിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ നഗരം എന്ന നിലയിലാണ് അബുദാബിയെ തിരഞ്ഞെടുത്തത്. സെര്‍ബിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള സര്‍വ്വേ സ്ഥാപനമായ ന്യൂമ്പിയോ, 374 നഗരങ്ങളെക്കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അബുദാബിയുടെ സുരക്ഷിതത്വം വെളിപ്പെടുത്തുന്നത്.

അബുദാബിയിലെ കുറ്റകൃത്യ സൂചിക 11.33 മാത്രമാണ്. കൂടാതെ ലോകത്തിലെ സുരക്ഷിതമായ നഗരത്തിന്റെ കണക്കില്‍ അഞ്ചാം സ്ഥാനത്ത് ഷാര്‍ജയും ഏഴാം സ്ഥാനത്ത് ദുബൈയും ഇടംപിടിച്ചു. തായ്‌പെയി, ക്യുബെക്, സൂറിച്ച്, മ്യൂണിക്, എസ്‌കിസെഹിര്‍, ബേണ്‍ എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് നഗരങ്ങള്‍.

മംഗളൂരുവാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി പട്ടികയില്‍ ഇടംപിടിച്ചത്. 37ാം സ്ഥാനത്താണ് മംഗളൂരു. വെനിസ്വേലയിലെ സരാകാസാണ് ഏറ്റവും സുരക്ഷയില്ലാത്ത നഗരം. ഇവിടത്തെ കുറ്റകൃത്യ കണക്ക് 84.90 ആണ്.