19 April 2024, Friday

Related news

April 3, 2024
March 26, 2024
March 17, 2024
March 2, 2024
February 13, 2024
January 29, 2024
January 28, 2024
January 16, 2024
January 12, 2024
December 8, 2023

സഫിയ അജിത്തിന്റെ ഓര്‍മ്മ പുതുക്കി നവയുഗം അനുസ്മരണ സമ്മേളനം നടത്തി

Janayugom Webdesk
ദമ്മാം
February 13, 2022 7:17 pm

നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, സൗദിയിലെ പ്രമുഖ ജീവകാരുണ്യപ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ഏഴാം ചരമവാർഷികം പ്രമാണിച്ചു നവയുഗം അൽഹസ്സ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സഫിയാ അജിത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നവയുഗം അൽഹസ്സ  മേഖല പ്രസിഡന്റ്  ഉണ്ണിമാധവത്തിന്റെ അദ്ധ്യക്ഷതയിൽ,  ശോഭാ യൂണിറ്റ് കമ്മിറ്റി ഓഫിസിൽ കൂടിയ അനുസ്മരണസമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ വാഹിദ് ഉത്‌ഘാടനം ചെയ്തു. ഒട്ടേറെ പ്രവാസികളെ, പ്രത്യേകിച്ചും പ്രവാസി വനിതകളെ നിയമക്കുരുക്കുകളിൽ നിന്നും രക്ഷിച്ചു കൊണ്ട്, പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ സ്ത്രീകൾക്കും ജീവകാരുണ്യപ്രവർത്തങ്ങളിൽ വലിയൊരു പങ്കു വഹിയ്ക്കാൻ കഴിയുമെന്ന് തെളിയിച്ച സഫിയ അജിത്തിന്റെ ധീരോജ്ജ്വലമായ ജീവിതവഴികളും, ത്യാഗങ്ങളും സൗദിയിലെ പ്രവാസസമൂഹം ഒരിയ്ക്കലും വിസ്മരിയ്ക്കില്ലെന്ന് ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

നവയുഗം കേന്ദ്ര കമ്മറ്റിയംഗം ദാസൻ രാഘവൻ അനുസ്മര പ്രഭാഷണം നടത്തി. അനുസ്മരണ സമ്മേളനത്തിന് ശോഭാ യൂണിറ്റ് സെക്രട്ടറി നിസാർ സ്വാഗതവും, ഷുക്കേക്ക് യൂണീറ്റ് ട്രഷറർ ഷിബു താഹിർ നന്ദിയും പറഞ്ഞു.
ഫോട്ടോ: സഫിയ അജിത്ത് അനുസ്മരണസമ്മേളനം എം.എ വാഹിദ് ഉത്‌ഘാടനം ചെയ്യുന്നു.

 

Eng­lish Sum­ma­ry: Safiya Ajith’s mem­o­ry was renewed and Navayugam memo­r­i­al meet­ing was held

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.