June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ഇനി ഉല്ലാസ യാത്രകൾക്ക് പിടിവീഴും; അനധികൃതമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാന്‍ പൊലീസ്

By Janayugom Webdesk
January 24, 2020

വേമ്പനാട്ട് കായലിൽ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ച സംഭവത്തിന് പിന്നാലെ, സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ഇല്ലാതെ അനധികൃതമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കുമെന്ന് പൊലീസ്.

ഇന്നലെ നടന്ന തീപിടുത്തത്തിന് മുൻപ് കൈനകരി കുപ്പപ്പുറത്ത് കഴിഞ്ഞ ദിവസം ഹൗസ് ബോട്ട് കൽക്കെട്ടിലിടിച്ചു തക‍ർന്ന സംഭവമുണ്ടായി. മുങ്ങിതാണ ബോട്ടിൽ നിന്ന് യാത്രക്കാരെ വേഗം കരയ്ക്കെത്തിച്ചതിനാൽ ആളപായമുണ്ടായില്ല. ബോട്ട് ‍‍‍ഡ്രൈവർ മദ്യപിച്ചതാണ് അപകടത്തിന് കാരണമായി പൊലീസ് കണ്ടെത്തിയത്.

എല്ലാ വർഷവും ഹൗസ് ബോട്ടുകളുടെ ലൈസൻസ് പുതുക്കണം. ലൈസൻസ് നമ്പർ ബോട്ടിന്റെ ഇരുഭാഗങ്ങളിലും പുറക് വശത്തും കൊത്തിവയ്ക്കണമെന്നാണ് ചട്ടം. എന്നാൽ നമ്പരുള്ളത് വിരലിൽ എണ്ണാവുന്ന ബോട്ടുകൾക്ക് മാത്രമാണ്. അനധികൃതമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Safe­ty issue in house boats.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.