Web Desk

ന്യൂഡൽഹി:

June 14, 2020, 9:10 pm

സഫൂറ സര്‍ഗാറിന്റെ അറസ്റ്റ് നിയമവിരുദ്ധം: യുഎസ് അഭിഭാഷക സംഘടന

Janayugom Online

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാറിനെ അറസ്റ്റ് ചെയ്ത നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമെന്ന് യുഎസ് അഭിഭാഷക സംഘടന.

അമേരിക്കൻ ബാർ അസോസിയേഷന്റെ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സഫൂറയ്ക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത് ഇന്ത്യ ഒപ്പിട്ട ഇന്റർനാഷണൽ കവനന്റ് ഫോർ സിവിൽ ആന്റ് പൊളിറ്റിക്കൽ റൈറ്റ്സ് (ഐസിസിപിആര്‍) ലംഘനമാണെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. അഭിഭാഷകരും നിയമവിദ്യാർത്ഥികളും അംഗമായ യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയാണ് അമേരിക്കൻ ബാർ അസോസിയേഷൻ.

മൂന്നുമാസം ഗര്‍ഭിണിയായ സഫൂറയെ ഏപ്രില്‍ പത്തിനാണ് യുഎപിഎ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ഡിസംബറില്‍ ആരംഭിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗമാണ് സഫൂറ. ഡല്‍ഹി അതിക്രമങ്ങളുടെ മുഖ്യ സൂത്രധാരയാണ് സഫൂറ എന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്. രാജ്യദ്രോഹക്കുറ്റവും സഫൂറയ്ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

ENGLISH SUMMARY: Safu­ra Sar­garh’s arrest is ille­gal: US advo­ca­cy organization

YOU MAY ALSO LIKE THIS VIDEO

>