സാഗര സുന്ദരി ക്ലിയോപ്പാട്ര യാത്ര തുടങ്ങി

Web Desk
Posted on September 08, 2019, 3:00 pm

ബേപ്പൂര്‍: മലബാര്‍ മേഖലയിലെ പ്രഥമ സമുദ്ര സഞ്ചാര യാനമായ ക്ലിയോപ്പാട്ര യാത്ര തുടങ്ങി. ബേപ്പൂര്‍ പുലിമുട്ടില്‍ നിന്നാണ് യാനം യാത്ര ആരംഭിക്കുന്നത്.
130 യാത്രികര്‍ക്ക് സഞ്ചരിക്കുവാനുള്ള സൗകര്യങ്ങള്‍ ഈ ജലവാഹിനിയിലുണ്ട്.

എ സി യില്‍ 50 ഉം നോണ്‍ എ സി യില്‍ 80 ഉം സീറ്റുകള്‍ ആണ്സ ജ്ജീകരിച്ചിട്ടുള്ളത്. എല്ലാവിധ സുരക്ഷാ സംവിധാനവുമൊരുക്കിയിട്ടുള്ളതായി മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഹരിദാസ് പറഞ്ഞു. ഒരു മണിക്കൂര്‍ കടല്‍ യാത്ര , രണ്ടു മണിക്കൂര്‍ കോഴിക്കോട് യാത്ര, ഒരു മണിക്കൂര്‍ ചാലിയാര്‍ യാത്ര ഇവയാണ് ഉദ്ദേശിച്ചിട്ടുള്ളത്. കടല്‍ ശാന്തമായാലേ കടലിലേക്കുള്ള  യാത്ര തുടങ്ങുകയുള്ളു. ഇപ്പോള്‍ ചാലിയാര്‍ യാത്രയാണ് തുടങ്ങിയത്. ഒരു മണിക്കൂര്‍ യാത്രയ്ക്ക് 250 രൂപയാണ് ചാര്‍ജ്. ഉച്ചകഴിഞ്ഞാണ് യാത്ര തുടങ്ങുന്നത്. മുന്‍കൂട്ടി സീറ്റു റിസര്‍വ്വു ചെയ്യാന്‍ സൗകര്യമുണ്ട്.

വാന്‍സണ്‍ ഷിപ്പിംഗ് ആന്റ് ടൂറിസം കമ്പനിയാണ് യാത്രയൊരുക്കുന്നത്. കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റേതാണ് (കെഎസ്‌ഐ എന്‍ സി ) ഈ ജലവാഹിനി. അന്വേഷണങ്ങള്‍ക്ക്
ഫോണ്‍ നമ്പര്‍ 7592999555.