July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ഗണിത കൗതുകം

Janayugom Webdesk
February 23, 2021

മീറും സാജനും മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു തവളയെ അവർ ശ്രദ്ധിച്ചത്. തവള വളരെ വിശന്ന് വലഞ്ഞിരിക്കുകയാണെന്ന് തോന്നുന്നു. നല്ല ക്ഷീണമുണ്ട്. അവർ ഒരു വടിയെടുത്ത് പതുക്കെ അതിനെയൊന്ന് തട്ടി. അത് ഒരൊറ്റ ചാട്ടം. ആദ്യം ചാടിയ ദൂരത്തിന്റെ പകുതി മാത്രമേ അതിന് ചാടാൻ സാധിച്ചുള്ളൂ. സാജൻ വടിയെടുത്ത് പതുക്കെ അതിനെ ഒന്നു കൂടി തൊടാൻ ശ്രമിച്ചു. അതാ വീണ്ടും ഒരു ചാട്ടം, ഇത്തവണ രണ്ടാമത് ചാടിയതിന്റെ പകുതി ദൂരമേ ചാടിയുള്ളൂ. വീണ്ടും ഒന്നുകൂടി അത് ചാടി. മുമ്പ് ചാടിയ ദൂരത്തിന്റെ പകുതി മാത്രം! നമ്മുടെ തവള ആള് മോശമില്ല. ഇഷ്ടന് കണക്കറിയാമെന്ന് തോന്നുന്നു. ഓരോ തവണ ചാടുമ്പോഴും കൃത്യമായി മുമ്പ് ചാടിയ ദൂരത്തിന്റെ പകുതി ദൂരമാണ് ചാടുന്നത്. സാജൻ ഞാനൊരു കണക്ക് പറയട്ടെ സമീർ പറഞ്ഞു. ഈ തവളയുടെ മുന്നിൽ 8 മീറ്റർ അകലത്തിൽ ഒരു പ്രാണിയുണ്ടെന്നിരിക്കട്ടെ. തവള ആ പ്രാണിയെപിടിക്കാൻ ഒരൊറ്റ ചാട്ടം ചാടുന്നു. അതായത് ആദ്യത്തെ 4 മീറ്റർ ദൂരം രണ്ടാമത്തെ ചാട്ടത്തിന് 2 മീറ്റർ ദൂരമല്ലെ സാധിക്കുകയുള്ളൂ. എത്ര ചാട്ടംകൊണ്ട് തവള പ്രാണിയെ പിടിക്കും. സമീറിന്റെ ചോദ്യം കേട്ട് സാജൻ മനസിൽ കണക്കു കൂട്ടാൻ ആരംഭിച്ചു. സാജന്റെ ശരിയായ ഉത്തരം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് പറയാമോ?

സാജൻ പല ഉത്തരങ്ങൾ പറഞ്ഞെങ്കിലും സമീറിന് അതൊന്നും തൃപ്തിയായില്ല. ഒടുവിൽ സമീർ പറഞ്ഞു തവള ഒരിക്കലും പ്രാണിയുടെ അടുത്തെത്തില്ല. അത്ഭുതമായി തോന്നുന്നു അല്ലേ?

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.