ഒടുവിൽ ജീവിതത്തിലെ ആ നിർണായക തീരുമാനം തുറന്നു പറഞ്ഞ്‌ സായ്‌ പല്ലവി, പിന്നിലെ കാരണവും വ്യക്തമാക്കി

Web Desk
Posted on September 21, 2020, 1:00 pm

മലയാള സിനിമയിലേക്ക് മലര്‍ മിസ്സായി വന്ന് ഹൃദയം കവര്‍ന്ന താരമാണ് സായ് പല്ലവി. മലയാളത്തില്‍ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് സായ് അഭിനയിച്ചതെങ്കിലും തന്റെതായ കൈയൊപ്പ് പതിപ്പിച്ചാണ് താരം തിളങ്ങിയത്. ഇപ്പോഴിതാ താരം വിവാഹത്തെ കുറിച്ചും തന്‌റെ സങ്കല്‍പത്തെക്കുറിച്ചും മനസ് തുറക്കുകയാണ്.

വിവാഹത്തോട് താല്‍പര്യമില്ലെന്നാണ് സായിയുടെ വെളിപ്പെടുത്തല്‍ .വിവാഹിതയായാല്‍ തനിക്ക് മാതാപിതാക്കളെ വിട്ട് ഭര്‍ത്താവിന്‌റെ വീട്ടില്‍ പോകേണ്ടി വരും. മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ല അതുകൊണ്ട് തന്നെ ആവരെ പരിപാലിക്കാനാണ് തനിക്ക് ഇഷ്ടംമെന്ന് നടി പറഞ്ഞു. താരത്തിന്‌റെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

തെലുങ്കിലും തമിഴിലും തിരക്കുള്ള നടിയാണ് ഇപ്പോള്‍ സായ്. നാഗ് ചൈതന്യയ്‌ക്കൊപ്പം ലവ് സ്റ്റോറി എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗ് നടക്കുന്നത്. എന്തായാലും ഭാവിയില്‍ താരത്തിന്‌റെ ഈ തീരുമാനത്തില്‍ നിന്നും മനസ്സുമാറുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

മലയാളത്തില്‍ അവസാനമായി സായ് അഭിനയിച്ചത് അതിരനിലാണ്. കൂടാതെ കലി, പ്രേമം, തമിഴില്‍ മാരി 2, ഫിദ, എന്‍ജികെ, പടി പടി ലേച്ചു എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഡാന്‍സിലും താരത്തെ വെല്ലാന്‍ കഴിയില്ല. വിദേശത്ത് ഡോക്ടറാകാന്‍ പഠിക്കുകയാണ് സായി.

ENGLISH SUMMARY:sai pallavi dis­close about her mar­riage life
You may also like this video