നടന്‍ സൈജുകുറുപ്പിന്റെ പിതാവ് വാഹനപകടത്തില്‍ മരിച്ചു

Web Desk
Posted on November 03, 2018, 3:14 pm

ചേര്‍ത്തല: നടന്‍ സൈജുകുറുപ്പിന്റെ പിതാവ് പൂച്ചാക്കല്‍ വീട്ടീല്‍ ഗോവിന്ദക്കുറുപ്പ് വാഹനപകടത്തില്‍ മരിച്ചു. 75 വയസ്സായിരുന്നു. തൈക്കാട്ടുശേരില്‍ രാവിലെ 11.15 ഓടെയായിരുന്നു അപകടം. സൈജുവിന്‍റെ മാതാപിതാക്കള്‍ പൂച്ചാക്കലില്‍ നിന്നും തുറവൂരിലേക്ക് പോകുകയായിരുന്നു.

ഗോവിന്ദകുറുപ്പും ഭാര്യ ശോഭനകുമാരിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ശോഭനകുമാരിക്കും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.