Janayugom Online
saina Kashyap

കോര്‍ട്ടില്‍നിന്ന് കല്യാണപ്പന്തലിലേയ്ക്ക്; സൈന‑കശ്യപ് വിവാഹം ഡിസംബറില്‍

Web Desk
Posted on September 26, 2018, 1:58 pm

ഒരു ദശാബ്ദത്തെ മൗന പ്രണയത്തിന് ശേഷം ബാഡ്മിന്റണ്‍ താരങ്ങളായ സൈന നഹ്വാളും പി കശ്യപും വിവാഹിരതാകുന്നു. ഡിസംബര്‍ 16ന് വിവാഹം നടക്കുമെന്നും വിവരങ്ങള്‍ വ്യക്തമാക്കി.
ഏറ്റവും അടുത്ത ബന്ധുക്കളുടെയും ഉറ്റസുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും സൈനയെ കശ്യപ് താലി ചാര്‍ത്തുക.
ഡിസംബര്‍ 21ന് അതിഥികള്‍ക്കായി വിവാഹ സത്കാരം നടത്തും. ഇരു കുടുംബങ്ങളുടെയും അംഗീകാരത്തോടെയാണ് വിവാഹം.
പി ഗോപീചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമയില്‍ കണ്ടുമുട്ടിയ കശ്യപും സൈനയും 2005ലാണ് പ്രണയത്തിലാകുന്നത്. സഹതാരങ്ങളായ കിദംബി ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു.

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ ശേഷം കശ്യപിന് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.
ഇരുപത്തിയെട്ടുകാരിയായ സൈന ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങളും സൈനയുടെ അക്കൗണ്ടിലുണ്ട്.

അതേസമയം 32കാരനായ കശ്യപ് 2013ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി.
സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്, വോളിബോള്‍ താരം പ്രതിമ സിങ്ങ്ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ, ഗുസ്തി താരങ്ങളായ ഗീത ഫൊഗാട്ട്പവന്‍ കുമാര്‍ എന്നിവരാണ് ഇതിന് മുമ്പ്് വിവാഹിതരായ ഇന്ത്യന്‍ കായിക താരങ്ങള്‍.