Web Desk

ബാ​ങ്കോ​ക്ക്

January 12, 2021, 6:36 pm

കോവിഡ്; താ​യ്‌​ല​ന്‍​ഡ് ഓ​പ്പ​ണി​ല്‍ സൈ​ന കളിക്കില്ല

Janayugom Online

കോവിഡ് പോസിറ്റീവയതിനെ തുടര്‍ന്ന് തായ്‌ലഡില്‍ നടക്കുന്ന ബാഡ്മിന്‍ഡണ്‍ ഓപ്പണില്‍ നാളെ സൈന നെഹ്‌വാള്‍ മത്സരിക്കില്ല. ബാങ്കോക്ക് ആശുപത്രിയില്‍ ക്വാറന്റീനിലാണ് താരം ഇപ്പോള്‍. താരത്തിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്നുള്ള പിന്മാറ്റം. ഭര്‍ത്താവും ബാഡ്മിന്‍ഡണ്‍ താരവുമായ എച്ച് എസ് പ്രണോയുടെ ഫലം നെഗറ്റീവാണ്. ബാങ്കോക്കില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് സൈനയും കശ്യപും മത്സരത്തില്‍ നിന്ന് പിന്മാറിയത്. 

അതേ സമയം കശ്യപിന് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സൈനയുമായി അടുത്ത സമ്പര്‍ക്കമുള്ളവരാണ് പിന്മാറിയതെന്ന് വിവരം. തായ്‌ലാഡിലെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രോഗം സ്ഥിരീകരിച്ചവര്‍ പത്ത് ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരും. ബാങ്കോക്കില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ക്കും, ജര്‍മനിയില്‍ നിന്ന് ഒരാളും, ഈജിപ്റ്റില്‍ നിന്ന് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചതെന്ന് ലോക ബാഡ്മിഡണ്‍ ഫെഡറേഷന്‍ വ്യക്തമാക്കി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നെഗറ്റീവായത്. 

ENGLISH SUMMARY:Saina will not play in the Thai Opens
You may also like this video