സർക്കാർ ജീവനക്കാർക്ക് ഇനി സാലറി കട്ട് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്റെ ശുപാർശ ഇന്ന് നടന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. നേരത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച ശമ്പളം ഏപ്രിൽ മുതൽ പിഎഫിൽ ലയിപ്പിക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പ്രളയത്തിന് ശേഷം വീണ്ടും സാലറി കട്ട് കൊണ്ടുവരാൻ തീരുമാനിച്ചത്.
കേരളത്തിൽ 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബർ ഒന്ന് മുതൽ തറവില പ്രാബല്യത്തിൽ വരും. 550 കേന്ദ്രങ്ങൾ വഴി പച്ചക്കറി സംഭരിക്കാനും സർക്കാർ തീരുമാനിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ വിപണിയിൽ പച്ചക്കറി വില വർധിച്ചിരുന്നു. കേരളത്തിലേക്ക് പ്രധാനമായും കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറി എത്തുന്നത്.
English summary: Salary cut of government Employees
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.