15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

January 16, 2025
December 9, 2024
November 19, 2024
April 9, 2024
April 1, 2024
March 4, 2024
March 3, 2024
December 31, 2023
September 9, 2023
August 16, 2023

2023 ആകുമ്പോഴേയ്ക്കും ഇന്ത്യയില്‍ ശമ്പളവര്‍ധനവുണ്ടാകും, സര്‍വേഫലം പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
September 26, 2022 7:38 pm

സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുവെങ്കിലും ഇന്ത്യന്‍ ശമ്പളത്തില്‍ വര്‍ധനവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2022 ൽ ഇതുവരെയുള്ള 10.6 ശതമാനം വർദ്ധനയെ അപേക്ഷിച്ച്, 2023 ൽ ഇന്ത്യയിലെ പ്രതിഫലം 10.4 ശതമാനം വർദ്ധിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടുത്ത ഫെബ്രുവരിയാകുമ്പോഴേയ്ക്കും 9.9 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നതെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. ഇന്ത്യയിലെ 40ലധികം വ്യവസായങ്ങളിൽ നിന്നുള്ള 1,300 കമ്പനികളിലെ ഡാറ്റ വിശകലനം ചെയ്ത പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രമുഖ ആഗോള പ്രൊഫഷണൽ സേവന സ്ഥാപനമായ അയോണിന്റെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ടുള്ള സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.  2022 ലെ ആദ്യ പകുതിയില്‍ ശമ്പളവുമായി ബന്ധപ്പെട്ട് 40 വ്യവസായ മേഖലകളില്‍ 1500 കമ്പനികളിലായി പിരിഞ്ഞുപോയവരുടെ എണ്ണത്തില്‍ 20.3 ശതമാനമാണ് രേഖപ്പെടുത്തിയത്. അതേസമയം ഇത് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 21 ശതമാനമത്തെക്കാള്‍ കുറവാണെന്ന് സര്‍വേയില്‍ പറയുന്നു.

ഇകൊമേഴ്‌സ് മേഖലയിലും ശമ്പള വർദ്ധനവില്‍ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി. 2022 ല്‍ മാത്രം 13.7ശതമാനം വര്‍ധനവാണ് ഇ കൊമേഴ്സ് സ്ഥാപനങ്ങളിലുണ്ടായിരിക്കുന്നത്. യു‌എസ്‌എ, യുകെ, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള മറ്റ് വലിയ രാജ്യങ്ങളെ അപേക്ഷിച്ച് 2022 ലെ ശരാശരി ശമ്പള വർദ്ധനവ് ഇന്ത്യയിൽ ഏറ്റവും ഉയർന്നതാണെന്ന് റിപ്പോർട്ട് പറയുന്നു.

Eng­lish Sum­ma­ry: Salary hike in India by 2023, sur­vey results out

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.