അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2030-ഓടെ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങി ജപ്പാന്. നേരത്തെ ബ്രട്ടണ്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചിരുന്നു.
രാജ്യത്തെ കാര്‍ബണ്‍ എമിഷന്‍ 2050-ഓടെ ഗണ്യമായി കുറയ്ക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജപ്പാന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കും. ഇതുവഴി 2030‑ല്‍ ജപ്പാനിലെ 55 ശതമാനം വാഹനങ്ങളും ഇലക്ട്രിക്ക് കരുത്തിലേക്ക് മാറും എന്നാണ് വിലയിരുത്തല്‍. പെട്രോള്‍-ഡീസല്‍ കാറുകളുടെ നിരോധനം നിലവില്‍ വന്നാല്‍ ഇലക്ട്രിക് കരുത്തിലുള്ളതും ഹൈബ്രിഡ് എന്ജിനിലുള്ളതുമായി വാഹനങ്ങള്‍ മാത്രമേ രാജ്യത്ത് വില്ക്കാന് അനുമതി നല്‍കൂ.
English summary: Sale of petrol and diesel cars
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.