എംസിഎക്‌സില്‍ ലോഹങ്ങളുടെ വില്‍പന ഒരു ലക്ഷം ടണ്‍ കടന്നു

Web Desk

കൊച്ചി

Posted on September 21, 2020, 5:18 pm

രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിന് ലോഹങ്ങളുടെ വില്‍പനയില്‍ വന്‍നേട്ടം. 2019 ജനുവരി മുതല്‍ ഇതുവരെ വിവിധ കോണ്‍ട്രാക്റ്റുകളിലായി 1,06,814 ടണ്‍ ലോഹങ്ങള്‍ ഡെലിവറി നടത്തിയതായി എംസിഎക്‌സ് അധികൃതര്‍ അറിയിച്ചു.

30,771 ടണ്‍ അലൂമിനിയം, 24852.50 ടണ്‍ ചെമ്പ്, 10,517 ടണ്‍ ലെഡ്, 3646.50 ടണ്‍ നിക്കല്‍, 37,027 ടണ്‍ സിങ്ക് എന്നിവയാണ് ഇക്കാലയളവിനുള്ളില്‍ വില്‍പന നടന്നത്. കൂടുതല്‍ ആഭ്യന്തര ഉപഭോക്താക്കളെയും റിഫൈനര്‍മാരെയും എംസിഎക്‌സില്‍ പങ്കെടുപ്പിക്കുന്നതിനായി സംസ്‌കരിച്ച ലെഡ്ഡ് ബ്രാന്റുകളുടെ എംപാനല്‍ നടത്തുന്നതിനുള്ള നടപടികള്‍ എംസിഎക്‌സ് ആരംഭിച്ചിട്ടുണ്ട്.

ചെറിയ കാലയളവിനുള്ളില്‍ തന്നെ വിവിധയിനം ലോഹങ്ങളുടെ ഡെലിവറി വലിയ തോതില്‍ വര്‍ധിച്ചതോടെ എംസിഎക്‌സ് മറ്റൊരു നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരിക്കുകയാണെന്ന് എംസിഎക്‌സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി.എസ്. റെഡ്ഡി പറഞ്ഞു.

ENGLISH SUMMARY:Sales of met­als crossed one lakh tonnes at MCX
You may also like this video