19 April 2024, Friday

Related news

April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 7, 2024
April 3, 2024
March 3, 2024
March 3, 2024
January 22, 2024
January 20, 2024

രാഹുല്‍ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്ത് സല്‍മാന്‍ ഖുര്‍ഷിദ്

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2022 1:06 pm

രാഹുല്‍ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.ശ്രീരാമന്റെ മെതിയടി ഒരുപാട് ദൂരം സഞ്ചരിക്കും. ശ്രീരാമന് പോകാന്‍ പറ്റാത്ത ഇടത്ത് ഭരതന്‍ ആ മെതിയടിക്കുമായി സഞ്ചരിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു.

ഭരതനെ പോലെ രാമന്റെ മെതിയടി ഞങ്ങളാണ് ഇവിടെ ചുമലിലേറ്റുന്നത്. ഇപ്പോള്‍ ആ മെതിയടി യുപിയിലെത്തിയെന്ന് ഭാരത് ജോഡോ യാത്രയെ സൂചിപ്പിച്ച് ഖുര്‍ഷിദ് പഞ്ഞു. വൈകാതെ തന്നെ ശ്രീരാമനും യുപിയിലെത്തുമെന്നും അദ്ദേഹം പറയുന്നു.രാഹുല്‍ ഗാന്ധി ഒരു യോഗി പോലെയുള്ള വ്യക്തിയാണെന്നും അദ്ദേഹം തപസ്സ് ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിന് ഏകാഗ്രതയുണ്ട്. രാഹുല്‍ യുപിയിലേക്ക് ഭാരത് ജോഡോ യാത്രയുമായി എത്തുന്നത് ചില മാറ്റങ്ങള്‍ക്ക് ശേഷമാണെന്നും ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു

നേരത്തെ ഭാരത് ജോഡോ യാത്ര യുപിയിലേക്ക് എത്തില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇത് ചര്‍ച്ചയായതോടെയാണ് പ്ലാന്‍ മാറിയത്. രാഹുല്‍ ഗാന്ധി സൂപ്പര്‍ ഹ്യൂമനാണെന്നുംഖുര്‍ഷിദ് പറഞ്ഞു. പ്രതികൂല സാഹചര്യത്തെ അവഗണിച്ച് കൊണ്ടാണ് അദ്ദേഹം നടക്കുന്നതെന്നും ഖുര്‍ഷിദ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി സൂപ്പര്‍ ഹ്യൂമനാണെന്ന് പറയാന്‍ കാരണമുണ്ട്. ഈ തണുപ്പില്‍ ഞങ്ങളെല്ലാം തണുത്ത് വിറയ്ക്കാന്‍. ജാക്കറ്റ് ധരിച്ചിട്ട് കൂടി ഞങ്ങള്‍ക്ക് രക്ഷയില്ല. പക്ഷേ രാഹുലിനെ നോക്കൂ, അദ്ദേഹം വെറും ടീഷര്‍ട്ട് മാത്രം ധരിച്ചാണ് യാത്ര ചെയ്യുന്നത്. അദ്ദേഹം തപസ് ചെയ്യുന്ന യോഗിയെ പോലെയാണെന്നും, ചെയ്യുന്ന കാര്യത്തില്‍ അതീവ ശ്രദ്ധയുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു. ഇതിനൊക്കെ ശേഷമാണ് രാഹുല്‍ഗാന്ധിയെ ശ്രീരാമനുമായി ഉപമിച്ചത്

Eng­lish Summary:
Salman Khur­shid com­pares Rahul Gand­hi with SriRama

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.