ജനുവരി 26ന് എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഖല ചരിത്ര സംഭവമാക്കിയ കേരള ജനതയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിവാദ്യം ചെയ്തു. ന്യൂനപക്ഷങ്ങളെ നിയമംവഴി ഭിന്നിപ്പിച്ച് ലാഭം കൊയ്യാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ ജനകീയ പ്രതിരോധമായി മനുഷ്യ മഹാ ശൃംഖല മാറി. യുഡിഎഫിന് അനുകൂലമായി ചിന്തിക്കുകയും വോട്ട് ചെയ്യുകയും ചെയ്തവരും ഒരു പാര്‍ട്ടിയിലും പെടാത്തവരും ശൃംഖലയില്‍ അണിചേര്‍ന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. അതിന് കരുത്ത് പകരാന്‍ ശൃംഖലയുടെ വിജയം ഉപകരിച്ചതായും കാനം പ്രസ്താവനയില്‍ പറഞ്ഞു.
English summary: Salute to the people of Kerala who made history to
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.