Web Desk

കോഴിക്കോട്

January 31, 2021, 7:02 pm

ലീഗ് വിറയ്ക്കുന്നു; എം സി മായിന്‍ഹാജിക്കെതിരെ നടപടികളുമായി സമസ്ത

Janayugom Online

സമസ്തയെ പിളര്‍ത്താന്‍ മുസ്ലീം ലീഗ് നേതാവ് ശ്രമച്ചതിനും, സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കിയതിനും സംഘടനയ്ക്കകുളള അമര്‍ഷം ശക്തമാകുന്നു.അതുപോലെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ബന്ധത്തിനു പോയതും സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നു. അതിനിടെ ആയിരുന്നു സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ലീഗ് വിലക്കി എന്ന പ്രചാരണം വരുന്നത്. എംസി മായിന്‍ ഹാജി ആയിരുന്നു ഇതിന് പിന്നില്‍.

സമസ്തയെ പിളര്‍ത്താനും മായിന്‍ ഹാജി ശ്രമിച്ചു എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്തായാലും മായിന്‍ ഹാജിയ്‌ക്കെതിരെയുള്ള പരാതികളില്‍ അധികം വൈകാതെ സമസ്ത നടപടിയ എടുത്തേക്കും എന്നാണ് വിവരം.മുസ്ലീം ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയാണ് എംസി മായിന്‍ ഹാജി. ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കിയത് മുസ്ലീം ലീഗ് ആണ് എന്ന് മായിന്‍ പാജി പ്രചരിപ്പിച്ചു എന്ന ആക്ഷേപം അന്വേഷിക്കുന്നതിന് സമസ്ത മുശാവറ എട്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.മുസ്ലീം ലീഗ് നേതാവായ എംസി മായിന്‍ ഹാജി സമസ്തയുടേയും നേതാവാണ്. അതുകൊണ്ട് തന്നെയാണ് ആലിക്കുട്ടി മുസ്ലിയാര്‍ക്കെതിരേയും ഉമര്‍ ഫൈസി മുക്കത്തിനെതിരേയും സ്വീകരിച്ച നിലപാടുകളെ സമസ്ത അതീവ ഗൗരവത്തില്‍ കാണുന്നത്.

സമസ്തയെ പിളര്‍ത്താന്‍ മായിന്‍ ഹാജി ശ്രമിച്ചു എന്ന അതീവ ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സമസ്ത യുവജന വിഭാഗവും വിദ്യാര്‍ത്ഥി വിഭാഗവും മായിന്‍ ഹാജിക്കെതിരെ അതി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് അന്വേഷണ കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.തെളിവ് സഹിതം ആണ് മായിന്‍ ഹാജിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍. 2020 ഡിംസബര്‍ 20 ന് കോഴിക്കോട് രഹസ്യ യോഗം വിളിച്ചതിന്റെ തെളിവുകളാണ് കമ്മീഷന് നല്‍കിയിട്ടുള്ളത്. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടത്തിയ പരമാര്‍ശങ്ങള്‍ ടിവി ചാനലുകളിലൂടെ ആയിരുന്നു. അതിന്റെ തെളിവും കമ്മീഷന് മുന്നില്‍ ഉണ്ട്.സമസ്തയുടെ നേതൃത്വത്തിലുള്ള സുപ്രഭാതം പത്രത്തെ തകര്‍ക്കാനും എംസി മായിന്‍ ഹാജി ശ്രമിച്ചു എന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം.

സുപ്രഭാതം പത്രത്തിന്റെ സബ്‌സ്‌ക്രിപ്ഷന്‍ കാംപയിന്‍ തുടങ്ങിയ സമയത്ത് തന്നെ മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടേയും കാമ്പയിന്‍ തുടങ്ങി എന്നതാണ് ഇതിന് തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത്.മായിന്‍ ഹാജിയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സമസ്തയുടെ യുവജന വിഭാഗവും വിദ്യാര്‍ത്ഥി വിഭാഗവും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മായിന്‍ ഹാജിയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ നടപടിയിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മായിന്‍ ഹാജിയ്‌ക്കെതിരെ സമസ്ത കടുത്ത നടപടിയിലേക്ക് നീങ്ങിയാല്‍ അത് ഏറ്റവും അധികം പ്രതിസന്ധിയിലാക്കുക മുസ്ലീം ലീഗിനെ തന്നെ ആയിരിക്കും. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന വേളയില്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ സമസ്ത പ്രവര്‍ത്തകരില്‍ പലരും മുസ്ലീം ലീഗിന് എതിരായാണ് വോട്ട് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY: Samas­tha with action against MC Mainhaji

YOU MAY ALSO LIKE THIS VIDEO