കോവിഡ് വൈറസ് സംശയത്തെ തുടർന്ന് ആനക്കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗർ റിസർവിലെ സുല്‍ത്താന്‍ എന്ന് പേരിട്ടിരിക്കുന്ന ആനക്കുട്ടിയിലാണ് ഗുരുതരമായ അണുബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടര്‍ന്ന് ആനക്കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ത്യന്‍ വെറ്റിറിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക.
മറ്റ് രണ്ട് ആനക്കുട്ടികൾക്കും അസുഖമുണ്ട്. എന്നാൽ ഇത് കോവിഡ് രോഗലക്ഷണമല്ലെന്നാണ് പ്രാഥമിക നിഗമനം. ആനക്കുട്ടിയുടേത് പകർച്ചവ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് ടൈഗർ റിസർവ് ഡയറക്ടർ അമിത് വർമ പറഞ്ഞു.
ആനക്കുട്ടിക്ക് കണ്‍പോളകളിലും വായിലും വീക്കം ഉള്ളതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ച രോഗലക്ഷണങ്ങൾ പ്രകടമായതോടെ ഹരിദ്വാറിൽ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതൽ പരിശോധനയും അണുനശീകരണവും നടത്തി. തുടര്‍ന്ന് ആനക്കുട്ടിയെ മാറ്റിപാര്‍പ്പിച്ച് പരിപാലിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
English Summary: Sample of baby elephant sent for Covid-19 test
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.