October 4, 2022 Tuesday

അബദ്ധമല്ല, അതൊരു തന്ത്രമാണ്; സാംസഗിനെ ട്രോളുന്നവര്‍ അറിഞ്ഞിരിക്കണം !

Janayugom Webdesk
January 17, 2021 7:14 pm

ആന്‍ട്രോയിഡ് പ്ലാറ്റ്‌ഫോമുകളിലുള്ള കമ്പനികളുടെ എക്കാലത്തെയും വെല്ലുവിളിയാണ് ഐഫോണുകള്‍. ഇത്രയും കാലത്തിനിടയില്‍ അവര്‍ പല വമ്പന്‍മാര്‍ക്കുമുണ്ടാക്കിയ തലവേദനയും വളരെയേറയാണ്. എന്നാല്‍ ഇത്തവണ പണികിട്ടിയിരിതക്കുന്നത് സാംസഗിനാണ്.

മിക്ക ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്കും സംഭവിച്ചിട്ടുള്ള അബദ്ധമാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സാംസഗിനും നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം സാംസംഗ് അവരുടെ പുതിയ ഫോണായ ഗ്യാലക്‌സി എസ് 21 അവതരിപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഒരു വോട്ടെടുപ്പ് കുറിപ്പ് സാംസംഗ് അവരുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതില്‍ രസകരമായൊരു സംഭവമെന്തെന്നാല്‍ ഇത്തരത്തില്‍ ഒരു പോസ്റ്റിടാനായി അവര്‍ തെരഞ്ഞെടുത്തത് ഐഫോണ്‍ ആയിരുന്നു എന്നതാണ്. പോസ്റ്റ് വന്നതിന് പിന്നാലെ ട്രോളുകളുടെ പെരുമഴയുമത്തെി. ട്വീറ്റിന് താഴെ ‘Twit­ter for iPhone writ­ten’ ചേര്‍ത്തിരുന്നു. സാംസങ് ജീവനക്കാര്‍ പോലും ഐഫോണ്‍ ഉപയോഗിക്കുന്നു എന്നാണ് മിക്കവരും ട്രോളിയത്.

ഇത്തരത്തിലൊരു സംഭവം ആദ്യമായല്ല സംഭവിക്കുന്നത്. നേരത്തെ തന്നെ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുടെ നിരവധി ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ഐഫോണില്‍ നിന്ന് നിരവധി തവണ ട്വീറ്റ് ചെയ്ത് അബദ്ധത്തില്‍പെട്ടിട്ടുണ്ട്.

എന്നാല്‍ ഇത് സാംസംഗിന് പറ്റിയ അബദ്ധമല്ല മറിച്ച് ‘മാര്‍ക്കറ്റിങ് തന്ത്രം’ എന്നാണ് ഒരുവിഭാഗം പറയുന്നത്. ഇതിനോട് പ്രതികരിച്ച ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞത്, ‘ആപ്പിള്‍ സാംസങ് ഉപയോഗിക്കുന്നു, സാംസങ് ആപ്പിള്‍ ഉപയോഗിക്കുന്നു’. ഇങ്ങനെ പറയാനുള്ള കാരണം എന്തെന്നാല്‍ ആപ്പിള്‍ സാംസങില്‍ നിന്നാണ് ഐഫോണ്‍ പാര്‍ട്‌സ് വാങ്ങുന്നത്. അതുകൊണ്ട് തന്നെ ഐഫോണിന്റെ ജീവവായു തങ്ങളാണെന്ന ഉദ്ദേശത്തോടെയുള്ള ട്വീറ്റാണ് ഇതെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.