October 2, 2022 Sunday

Related news

October 2, 2022
October 2, 2022
October 1, 2022
September 30, 2022
September 27, 2022
September 21, 2022
September 14, 2022
September 14, 2022
September 13, 2022
September 12, 2022

സാംസങ്ങ് ചെയര്‍മാന്‍ ലീ കുന്‍— ഹീ അന്തരിച്ചു

Janayugom Webdesk
സോ​ള്‍
October 25, 2020 11:06 am

സാംസങ്ങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. 78 വയസായിരുന്നു അദ്ദേഹത്തിന്. ആഗോള രംഗത്ത് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് ഇലക്ട്രോണിക്കിന്റെ ഉന്നമനത്തിന് പ്രധാന പങ്ക് വഹിച്ചയാളാണ് ലീ. 2014ലിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുന്നത്. 

തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ സോളിലെ വസതിയിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ലീ അസുഖബാധിതനായതിനെ തുടര്‍ന്ന് വൈസ് ചെയര്‍മാനായ ലീ ജാ യോങ്ങാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. 1942​ല്‍ ജ​നി​ച്ച ലീ ​കു​ന്‍ ​ഹീ 1987ലാ​ണ് സാം​സ​ങ്ങ് ഗ്രൂ​പ്പി​ന്‍റെ നേതൃത്വത്തിലെത്തിയത്.

ENGLISH SUMMARY:SAMSUNG CHAIRMAN LEE KUN- HEE PASSED AWAY
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.