December 6, 2023 Wednesday

Related news

December 5, 2023
December 4, 2023
December 4, 2023
December 4, 2023
December 3, 2023
November 30, 2023
November 29, 2023
November 28, 2023
November 24, 2023
November 24, 2023

രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഭാരത് ബന്ദില്‍ പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2021 11:06 am

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് രാജ്യത്തെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് സംയുക്ത കിസാൻ മോർച്ച. ബന്ദിനോട് അനുബന്ധിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കരിങ്കൊടി പ്രധിഷേധം ശക്തമായി. ബിജെപി നേതാക്കൾക്ക് നേരെ കർഷകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

ഭാരത് ബന്ദിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിൽ സംയുക്ത കിസാൻ മോർച്ച പ്രധിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തൊഴിലാളികളും വീട്ടമ്മമാരും വിദ്യാർഥികളും യുവാക്കളും ഉൾപ്പടെയുള്ളവർ സമരത്തിൽ പങ്കെടുക്കണമെന്ന് സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങളിലെ പ്രാദേശിക കർഷകർ ബിജെപി നേതാക്കൾ കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ളവർക്ക് നേരെ കരിങ്കൊടി പ്രധിഷേധം നടത്തിയിരുന്നു.

രാജസ്ഥാനിലെ ഹനുമാൻഗഡിൽ കിസാൻ ജാഗൃതി അഭിയാൻ രണ്ടാം ദിവസങ്ങളിലേക്ക് കടന്നു. കിസാൻ ജാഗൃതി അഭിയാനിൽ രണ്ട് ദിവസങ്ങളിലായി എട്ട് കിസാൻ സമ്മേളനങ്ങൾ നടത്തുമെന്ന് കർഷകർ വ്യക്തമാക്കി. ഭാരത് ബന്ദിന്റെ പ്രചാരണാർത്ഥം പാട്നയിൽ ബൈക്ക് റാലിയും കഴിഞ്ഞ ദിവസം നടന്നിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു.

ENGLISH SUMMARY:Samyukta Kisan Mor­cha wants all peo­ple of the coun­try to par­tic­i­pate in Bharat Bandh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.