Web Desk

June 26, 2020, 5:11 pm

ഇപ്പോഴും അതൊന്നും ഉപയോഗിക്കാന്‍ ബിജുവിന് താല്‍പര്യമില്ല; വെളിപ്പെടുത്തലുമായി സംയുക്ത

Janayugom Online

മലയാള സിനിമയില്‍ മറക്കാനാകാത്ത നടിയാണ് സംയുക്ത വര്‍മ. കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ളു എങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ തന്നെയാണ് സംയുക്ത നല്‍കിയത്. നായികയായി 1999 മുതല്‍ 2002 വരെ തിളങ്ങിയ നടി സിനിമ രംഗത്ത് നിന്ന് ബിജു മേനോനെ പ്രണയവിവാഹം ചെയ്യുകയായിരുന്നു.

പിന്നീട് കുടുംബ ജീവിതത്തിലേക്ക് കടന്ന നടിയെ അധികം കാണാന്‍ കഴിഞ്ഞിട്ടില്ല. മകന്‍റെ പഠനവും,യോഗ, ഭര്‍ത്താവ് ബിജു മേനോന്‍റെ സിനിമകളുടെ സെലക്ഷന്‍ എന്നിവയാണ് സംയുക്തയുടെ പ്രധാന ഹോബികള്‍. സമൂഹമാധ്യമങ്ങളില്‍ അധികം സജീവമല്ലാത്ത താരം അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്.

യോഗ ചെയ്യുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി. തന്നെപോലെ തന്നെയാണ് ഭര്‍ത്താവുമെന്ന് സംയുക്ത പറയുന്നത്. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉണ്ടെങ്കിലും ഭര്‍ത്താവും ഉപയോഗിക്കാറില്ല. ഫോട്ടോയ്ക്ക് തോളില്‍ പോലും കൈ ഇട്ട് നില്‍ക്കാന്‍ ബിജുവേട്ടന് ഇഷ്ടമല്ലെന്നാണ് സുയുക്ത പറയുന്നത്.

ENGLISH SUMMARY:samyuktha var­ma about hus­band biju menon
You may also like this video