ചന്ദനതൈല ഇ ലേലം : വിറ്റത് മൂന്നു കിലോ തൈലം

Web Desk
Posted on June 26, 2019, 8:10 pm

മറയൂര്‍: കേരള വനം വകുപ്പിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന ചന്ദനതൈല ഇ ലേലത്തില്‍ വിറ്റഴിച്ചത് മൂന്നു കിലോ തൈലം മാത്രം. കേരള സോപ്‌സ് കമ്പനിയാണ് അടിസ്ഥാന വിലയയ 2.33 ലക്ഷം രൂപയില്‍ നിന്നും 500 രൂപ കൂട്ടി മൂന്നു കിലോ ചന്ദനതൈലം വാങ്ങിയത്.

നികുതിയടക്കം 2.93 ലക്ഷം രൂപ ഒരു കിലോ തൈലത്തിന് സര്‍ക്കാരില്‍ അടയ്ക്കണം. മറ്റ് കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. 1998ല്‍  തൊണ്ടിമുതലായി പിടിച്ചെടുത്ത 225 കിലോ ചന്ദനതൈലത്തില്‍ 100 കിലോ തൈലമാണ്
ലേലത്തില്‍ ഇത്തവണ വച്ചിരുന്നത്.

അടിസ്ഥാന വിലയുടെ ഇരുപത്തിയഞ്ചര ശതമാനം നികുതി തുകയും ചേര്‍ത്ത് 2.93 കോടി രൂപ വിലമതിക്കുന്ന ചന്ദനമാണ് ലേലത്തില്‍ വച്ചിരുന്നത്.