ചന്ദനമോഷണം: പ്രതി പിടിയില്‍

Web Desk
Posted on June 04, 2018, 9:47 pm
ചന്ദന മോഷണ കേസില്‍ അറസ്റ്റിലായ ലവന്‍

മറയൂര്‍: മറയൂരിലെ നാച്ചിവയല്‍ ചന്ദന റിസര്‍വ്വില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ കേസിലെ പ്രതി പിടിയില്‍. കാന്തല്ലൂര്‍ നാക്കൂപ്പെട്ടി ആദിവാസി കോളനിയിലെ ലവന്‍ (28) ആണ് ചന്ദന മോഷണകേസുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തില്‍ വനപാലകര്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം 27 നൂറ് കിലോഗ്രാം ചന്ദനവുമായി വെള്ളത്തുവല്‍ ഇഞ്ചക്കല്‍ വീട്ടില്‍ ജോമോന്‍ വെള്ളത്തൂവല്‍ പൈനാടത്ത് ബിനോയി, വൈക്കം കാരിവള്ളി കോളനി സ്വദേശി ഷൈജു എന്നിവരെ അറസ്റ്റ് ചെയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ക്ക് മറയൂര്‍ വനമേഖലയില്‍ നിന്ന് ചന്ദനം ശേഖരിച്ചു നല്‍കിയ നകുലന്‍ എന്ന ആദിവാസി യുവാവിനെ ഫെബ്രുവരി മാസം നാച്ചിവല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ പിടികൂടിയത്. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചന്ദനമോഷണകേസില്‍ ലവന്റെ പങ്ക് വ്യക്തമായത് വിവരം അറിഞ്ഞ ലവന്‍ കഴിഞ്ഞ ആറുമാസമായി ഒളിവിലായിരുന്നു.

ഒളിവില്‍ കഴിഞ്ഞിരുന്ന ലവന്‍ മറയൂരിലെത്തിയിടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാച്ചിവയല്‍ ഡപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ എസ് ശശീന്ദ്രകുമാര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ന്മാരായ സുരേഷ് ദാസ് എന്നിവര്‍ പ്രതിയെ പിടികൂടിയത്, വനപാലകര്‍ പറഞ്ഞു.