തോക്ക് ചൂണ്ടി സിനിമ സ്റ്റൈലിൽ പട്ടാപ്പകൽ ചന്ദന കടത്ത്

Web Desk
Posted on September 02, 2018, 9:53 pm
പുനലൂർ: തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തിയ നാല് അംഗ സംഘം പട്ടാപ്പകൽ ചന്ദന മരം മുറിച്ച് കടത്തി. തെന്മല ഫോറസ്റ്റ് ഡിവിഷനിലെ കോട്ടവാസൽ വനമേഖയിൽ നിന്നായിരുന്നു കുറ്റൻ ചന്ദന മരം മുറിച്ച് കടത്തിയത്. ഇന്നലെ  ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. വന പാത വഴി തമിഴ്നാട്ടിൽനിന്നെത്തിയ കൊള്ള സംഘമാണ് 70 സെന്റീമീറ്റർ ചുറ്റു വണ്ണമുള്ള കുറ്റൻ ചന്ദനമരം മുറിച്ചു കടത്തിയത്.
കോട്ടവാസൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും 3 കിലോമീറ്റർ ഉൾവനത്തിൽ നിന്ന ചന്ദന മരമാണു മുറിച്ചു കടത്തിയത്. മരം വീഴുന്ന ശബ്ദം കേട്ട് സ്ഥലത്തെത്തിയ വനം വകുപ്പിലെ വാച്ചറൻ മാരെ കൊളള സംഘത്തിലുണ്ടായിരുന്ന ഒരാൾ തോക്ക് ചൂണ്ടി ഭിക്ഷണിപ്പെടുത്തി. തുടർന്നു ചന്ദന മരത്തിന്റെ പ്രധാന ഭാഗങ്ങളുമായി കൊളള സംഘം വന പാത വഴി തമിഴ്നാട്ടിലേക്ക്കടന്നു. വാച്ചറൻ മാർ ഇവരെ പിൻ  തുടർന്നെങ്കിലും അക്രമണം ഉണ്ടാകുമെന്ന് ഭയന്ന് ഇവർ പിൻ വാങ്ങി. വാച്ചൻമാർ ഉടൻ വിവരം തെന്മല ഡി.എഫ് ഓയെ അറിയിച്ചു. സംഭവം അറിഞ്ഞ്  സ്ഥലത്തെത്തിയ ഡി.എഫ്.ഒ.സുനിൽ ബാബുവിന്റെ നേതൃത്വത്തിലുള്ള വനപാലകർ മേൽ നടപടികൾ സ്വീകരിച്ച ശേഷം രാത്രി വൈകിയും അന്വേക്ഷണം നടത്തി വരികയാണ്.  ഇന്നു മുതൽ തമിഴ്നാട് പോലീസും, ഫോറസ്റ്റും സംയുക്തമായി അന്വേക്ഷണം നടത്തി പ്രതികളെ ഉടൻ പിടി കുട്മെന്നു ഡി എഫ് ഒ  അറിയിച്ചു.