Web Desk

തിരുവനന്തപുരം

April 02, 2021, 6:33 pm

‘മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചു’; ഇഡിക്കെതിരെ സന്ദീപിന്റെ മൊഴി

Janayugom Online

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചുവെന്ന് സന്ദീപ് നായര്‍ ക്രെെംബ്രാഞ്ചിന് മൊഴി നല്‍കി. ഇഡിക്കെതിരായ കേസിലാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.

ഇഡിക്കെതിരായ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സന്ദീപ് നായരെ ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂർ നേരം ക്രൈംബ്രാഞ്ച് ജയിലിൽ ചോദ്യം ചെയ്തു.  മുഖ്യമന്ത്രി, സ്പീക്കർ, കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ കസ്റ്റഡിയിലും ജയിലിലും വച്ച് തന്നെ നിർബന്ധിച്ചെന്ന് സന്ദീപ് ക്രെെംബ്രാഞ്ചിനോട് വെളിപ്പെടുത്തി. സന്ദീപിന്റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയിൽ റിക്കോർഡ് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സന്ദീപിന്റെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം സെഷൻസ് കോടതി അനുമതിയോടെയാണ്  ക്രൈംബ്രാഞ്ച് സന്ദീപിനെ ചോദ്യം ചെയ്യുന്നത്.

Eng­lish sum­ma­ry: sandeep nair state­ment against Enforce­ment directorate

You may also like this video: