ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നു പ്രതിക്ഷീക്കുന്ന വൈസ് പ്രസിഡന്റ് ജൊ
ബൈഡനെതിരെ ഒരു സ്ത്രീ ഉന്നയിച്ചിരിക്കുന്ന ലൈംഗീകാരോപണത്തിന് പ്രസക്തിയുണ്ടെന്ന് വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്റേഴ്സ്.
ബൈഡന്റെ സ്ഥാനാര്‍ഥിത്വത്തെ ചുറ്റിപ്പറ്റി ആഴ്ചകളായി കേള്‍ക്കുന്ന ഈ ആരോപണം ഉന്നയിച്ച സ്ത്രീയുടെ വാദവും നാം കേള്‍ക്കണമെന്നും ബെര്‍ണി അഭിപ്രായപ്പെട്ടു.ഏതെങ്കിലും സ്ത്രീ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്ന് അവര്‍ക്ക് തോന്നിയാല്‍ അവളുടെ അവകാശവാദങ്ങള്‍ കേള്‍ക്കുന്നതിനും അവളോടൊപ്പം നില്ക്കുന്നതിനും തയ്യാറാകണമെന്നും ബെര്‍ണി പറഞ്ഞു.
മാത്രമല്ല പൊതുജനത്തിന്റെ മുമ്പില്‍ ഈ വിഷയം അവതരിപ്പിക്കുന്നതിനും അവര്‍ക്ക് അവരുടേതായ ഒരു തീരുമാനത്തിലെത്തുന്നതിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈഡനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗീകാരോപണം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി പൂര്‍ണ്ണമായും നിഷേധിച്ചു. 1993ല്‍ സംഭവിച്ചുവെന്നു പറയപ്പെടുന്ന ഈ സംഭവം ബൈഡന്റെ മുന്‍ സെനറ്റ് സ്റ്റാഫ് നിഷേധിച്ചിട്ടുണ്ട്.
English Summary: sanders against biden on the se xual accusation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.