നിർമ്മാതാവും അവതാരകയുമായ സാന്ദ്ര തോമസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. അടുത്തിടെയായി സാന്ദ്ര പങ്കു വയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം ഇരട്ടകുട്ടികളായ കെൻഡലിനും കാറ്റ്ലിനും ആണ് താരങ്ങൾ. ഇപ്പോളിതാ എല്ലാ അമ്മമാർക്കും വേണ്ടിയുള്ള കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് താരം.
ഒരു അമ്മ, പ്രകൃതിയെ അറിഞ്ഞ് തൻറെ കുഞ്ഞുങ്ങൾ എങ്ങനെയാണ് വളരുന്നതെന്ന് എഫ് ബി പോസ്റ്റുകളിലൂടെ നമുക്ക് കാണിച്ചു തരുകയാണ് താരം. അതിലും വിമർശം കാണുന്നവരോട്, നീ എന്തൊരു അമ്മയാണ് എന്ന് ചോദിക്കുന്നവരോട് തനിക്ക് പറയാനുള്ള കാര്യങ്ങൾ തുറന്നു പറയുകയാണ് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്.
തൻറെ കുഞ്ഞുങ്ങളെ ഇങ്ങനെ വളർത്താൻ തനിക്ക് പ്രചോദനമായത് സ്വന്തം കുട്ടികളെ മഴയത്തും വെയിലത്തും ഇറക്കാതെ അവർക്ക് മൊബൈൽ ഫോണും കൊടുത്ത് ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ് എന്നും സാന്ദ്ര തുറന്നു പറയുന്നു.
English summary; sandra thomas facebook post about parenting
You may also like this video;