Web Desk

തിരുവനന്തപുരം

March 23, 2020, 10:47 am

കൊവിഡ് 19; വ്യജവാർത്ത പ്രചരിപ്പിച്ച സംഘപരിവാർ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Janayugom Online

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തന്റെ അമല്‍ ജ്യോതി രഞ്ജിത്ത് എന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കഴിഞ്ഞ ദിവസം രാത്രി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.

തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച്‌ ഒരാള്‍ മരിച്ചുവെന്നായിരുന്നു വാർത്ത. ഇത് തിരുവനന്തപുരം ജില്ലയില്‍ പരിഭ്രാന്തിയ്ക്ക് ഇടയാക്കി. വിവരം ഫോര്‍ട്ട് പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഞായറാഴ്ച രാത്രി തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയാണിയാള്‍.

you may also like this video;