കുമ്പളയിൽ മദ്രസ വിദ്യാർത്ഥികൾക്കു നേരെ സംഘപരിവാർ ആക്രമണം. ബംബ്രാണയിലെ ദാറുൽ ഉലും മദ്രസയിലെ വിദ്യാർത്ഥികളായ ഹസൻ സെയ്ദ് (13), മുനാസ് (17) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിദ്യാർത്ഥികളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അക്രമ സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ദാറുൽ ഉലും മദ്രസയിൽ താമസിച്ചുപഠിക്കുന്നവരാണ് ആക്രമണത്തിനിരയായ വിദ്യാർത്ഥികൾ. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ പ്രദേശത്തെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് സംഘം ആക്രമിച്ചത്. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം, സി. എ. എ, എൻ. ആർ. സി എന്നിവ അംഗീകരിക്കുന്നില്ലെങ്കിൽ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞതായി കുട്ടികൾ പറയുന്നു.
English summary: Sangh Parivar attack on students of madrassa in Kumbala
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.