August 7, 2022 Sunday

Related news

July 4, 2022
June 15, 2022
June 4, 2022
May 20, 2022
May 7, 2022
May 4, 2022
April 3, 2022
March 29, 2022
December 18, 2021
November 28, 2021

സംഘപരിവാർ വേട്ട: യുപിയിലെ മിശ്രവിവാഹിതർ പലായനം ചെയ്യുന്നു

Janayugom Webdesk
തിരുവനന്തപുരം
December 21, 2020 9:25 pm

മതംമാറിയുള്ള വിവാഹങ്ങൾ തടയുന്നതിനുള്ള ആദിത്യനാഥ് സർക്കാരിന്റെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ യുപിയിലെ മിശ്രവിവാഹിതർ പലായനം ചെയ്യുന്നു.

ഷാജഹാൻപൂരിൽനിന്നുള്ള ദമ്പതികൾ പുതിയ നിയമത്തെതുടർന്ന് ഡൽഹിയിലേക്ക് പലായനം ചെയ്ത് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. യുപി പൊലീസിൽ നിന്നും കുടുംബങ്ങളിൽ നിന്നും മറ്റ് സംഘടനകളിൽനിന്നും അതിക്രമമുണ്ടാകുമെന്നും സുരക്ഷാ നിർദ്ദേശം നല്കണമെന്നുമാവശ്യപ്പെട്ടാണ് ഷമീം (25), സിമ്രാൻ എന്നീ ദമ്പതികൾ ഡിസംബർ 16 ന് കോടതിയെ സമീപിച്ചത്. ഇരുവർക്കും ആവശ്യമെങ്കിൽ താമസ സൗകര്യവും സുരക്ഷയും ഒരുക്കാമെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.

പ്രണയത്തിലായിരുന്നു ഇരുവരും വിവാഹിതരാകുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിനിടയിൽ സിമ്രാനെ മറ്റൊരാൾക്ക് വിവാഹം ചെയ്തു നല്കുന്നതിന് അവരുടെ കുടുംബം ശ്രമിച്ചതിനെ തുടർന്നാണ് ഇരുവരും ഡൽഹിയിലേക്ക് പലായനം ചെയ്തത്.
ഇവിടെയെത്തിയ ഇരുവരും സർക്കാരിതര സംഘടനയുമായി ബന്ധപ്പെട്ട് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെന്നും സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. മിശ്ര വിവാഹിതരെ വേട്ടയാടുന്നതിന് യുപി പൊലീസും ചില സംഘപരിവാർ സംഘടനകളും ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന വാർത്തകൾ തുടർച്ചയായി പുറത്തുവരുന്നതിനിടെയാണ് ദമ്പതികൾ ഡൽഹിയിലേക്ക് പലായനം ചെയ്തിരിക്കുന്നത്.

പുതിയ നിയമം മിശ്ര വിവാഹിതരെ സംബന്ധിച്ച് ദോഷകരമാണെന്നും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഷമീം പറഞ്ഞു. യുപിയിൽ വച്ച് നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്താൽ തങ്ങളെയും നിയമത്തിന്റെ പേരിൽ വേട്ടയാടുമെന്ന് ഭയന്നാണ് ഡൽഹിയിലേക്ക് വന്നത്. മുസ്‌ലിം ചെറുപ്പക്കാരെ ബോധപൂർവം വേട്ടയാടുന്നതിനാണ് നിയമം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
നവംബർ മധ്യത്തോടെയാണ് ആദ്യം യുപിയിലും പിന്നീട് ബിജെപി ഭരിക്കുന്ന ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും മതംമാറിയുള്ള വിവാഹങ്ങൾ തടയുന്നതിനുള്ള ഓർഡിനൻസ് അംഗീകരിച്ചത്. അതിന് ശേഷം ഇതുവരെ 11 കേസുകൾ രജിസ്റ്റർ ചെയ്യുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

Eng­lish Sum­ma­ry : Sangh Pari­var poach­ing: Mixed mar­riages in UP are fleeing

You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.