ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുത്; പ്രഭാവര്‍മയ്ക്കും സംഘ പരിവാര്‍ ഭീഷണി 

Web Desk
Posted on July 22, 2018, 1:04 pm
തിരുവനന്തപുരം : കവി പ്രഭാവര്‍മക്കും സംഘപരിവാര്‍ ഭീഷണി. ഈ ലക്കം കലാകൗമുദി വാരികയില്‍ ‘ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന ലേഖനമെഴുതിയതിന് ഫോണിലൂടെ ഭീഷണിയുണ്ടായതായി പ്രഭാവര്‍മ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. ചാതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്നതിനാല്‍ ശ്രീനാരായഗുരുവും സ്വാമി വിവേകാനന്ദനും ഭഗവത്ഗീതയോട് വിമര്‍ശനാത്മക സമീപനം സ്വീകരിച്ചിരുന്ന കാര്യം ലേഖനത്തില്‍ പ്രതിപാദിച്ചതില്‍ പ്രകോപിതനായാണ് ഫോണിലൂടെ ഭീഷണി മുഴക്കിയതെന്ന് പ്രഭാവര്‍മ പറഞ്ഞു. ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുത് എന്ന കല്‍പ്പന അനുസരിക്കാന്‍ തന്നെ കിട്ടില്ലെന്ന്  അദ്ദേഹം പറയുന്നു.  ‘ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെക്കാന്‍ പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.