പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗിലേയ്ക്ക് ബുർഖയിട്ട് നുഴഞ്ഞുകയറിയ സംഘ്പരിവാർ പ്രവർത്തകയെ പിടികൂടി. ഗുന്‍ജ കപൂര്‍ എന്ന യുവതിയാണ് പിടിയിലായത്. സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കൊപ്പം ബുർഖയിട്ട് കടന്നു കയറിയ ഇവർ ഒരു ദിവസം മുഴുവൻ സമരപ്പന്തലിൽ ഇരിക്കുകയുണ്ടായി. ഇവര്‍ മറ്റു സ്ത്രീകളോട് തുടരെത്തുടരെ ചോദ്യങ്ങളുന്നയിക്കാന്‍ തുടങ്ങിയതോടെയാണ് മറ്റുള്ളവര്‍ക്ക് സംശയം തോന്നി തുടങ്ങിയത്. ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ ഗുന്‍ജ കപൂറിനെ പരിശോധിച്ചപ്പോഴാണ് ബുര്‍ഖയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിൽ ക്യാമറ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും ഗുന്‍ജ കപൂറിനെ പൊലീസിനെ ഏൽപ്പിക്കുകയും ആയിരുന്നു.
ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി നേതാവ് തേജസ്വി സൂര്യ അടക്കമുള്ള ബിജെപി പ്രവർത്തകർ പിന്തുടരുന്ന ‘റൈറ്റ് നറേറ്റീവ്’ എന്ന സംഘ്പരിവാര്‍ അനുകൂല യൂട്യൂബ് ചാനലിലെ പ്രവര്‍ത്തകയാണ് ഗുന്‍ജ കപൂര്‍. സി.എ.എ വിരുദ്ധ രാപ്പകല്‍ പ്രക്ഷോഭം നടക്കുന്ന ഷഹീന് ബാഗില്‍ നേരത്തെ വെടിയുതിര്‍ത്ത സംഭവം ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ബുര്‍ഖയിട്ട് നുഴഞ്ഞുകയറിയി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്. സമരപ്പന്തലിന് നേരെ വെടിവെയ്പ്പ് നടത്തിയ സംഭവത്തില്‍ കപില്‍ ഗുജ്ജാര്‍ എന്ന 25 കാരനെ പൊലീസ് പിടികൂടിയിരുന്നു. ജയ് ശ്രീറാം വിളിച്ചാണ് ഇയാള്‍ ഷഹീന് ബാഗ് സമരപ്പന്തലിന് നേരെ വെടിവെയ്പ്പ് നടത്തിയത്.
English Summary: Sangparivar activist arrest in shaheenbag.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.