August 9, 2022 Tuesday

Related news

August 8, 2022
August 7, 2022
August 7, 2022
August 6, 2022
August 6, 2022
August 5, 2022
August 5, 2022
August 5, 2022
August 3, 2022
August 3, 2022

എട്ടാമതും അവർ അക്രമിക്കുമ്പോൾ ഞാൻ കനയ്യയ്കൊപ്പമായിരുന്നു; വൈറലായി എൻഡിടിവി എക്സിക്യൂട്ടീവ് എഡിറ്റർ മനീഷ് കുമാറിന്റെ ബ്ലോഗ്

Janayugom Webdesk
February 15, 2020 1:16 pm

ജനുവരി 30ന് ഗാന്ധി രക്തസാക്ഷി ദിനത്തിലാരംഭിച്ച ജനഗണമന യാത്രയുടെ പര്യടനത്തിനിടെ കനയ്യയ്ക്ക് നേരെ നിരവധി തവണയാണ് സംഘപരിവാർ ആക്രമണം നടക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ എട്ടാം തവണയും കനയ്യ കുമാറിന്റെ വാഹനവ്യൂഹം അക്രമിക്കപ്പെട്ടു. സംഭവ സമയം കനയ്യയ്ക്കൊപ്പമുണ്ടായിരുന്ന എൻഡിടിവി എക്സിക്യൂട്ടീവ് എഡിറ്റർ മനീഷ് കുമാറിന്റെ ബ്ലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ തേടി ബിഹാറിലാകെ കനയ്യയുടെ നേതൃകത്വത്തിൽ നടക്കുന്ന ജനഗണമനയാത്രയ്ക്കുനേരെ ബക്സറിലേയ്ക്കുള്ള യാത്രാമധ്യേ എട്ടാമത്തെ അക്രമം നടക്കുമ്പോൾ അദ്ദേഹത്തോടൊപ്പമായിരുന്നു ഞാൻ. ഇടതു പ്രസ്ഥാനത്തിന്റെ ഭാഗമായ 33 കാരനായ കനയ്യയുടെ പ്രധാന വാഹനത്തിനൊപ്പം സിപിഐ പ്രവർത്തകരടങ്ങിയ അഞ്ചു വാഹനങ്ങൾ. തുടർച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പൊലീസ് വാഹനവും കൂടെയുണ്ടായിരുന്നു.

സംസ്ഥാന തലസ്ഥാനമായ പട്നയിൽ നിന്ന് 75 കിലോ മീറ്റർ അകലെ ആരയിലേയ്ക്കുള്ള വഴിയിൽ ദേശീയപാതയിൽ വച്ചാണ് യാത്രാവാഹനങ്ങൾ അക്രമിക്കപ്പെട്ടത്. മുഖം തുണികൾകൊണ്ട് മൂടിക്കെട്ടിയ, കയ്യിൽ കല്ലുകളേന്തിയ ഒരുസംഘമാണ് കല്ലേറ് നടത്തിയത്. ബക്സറിൽ നിന്ന് ആരെയിലേയ്ക്ക് പോകുകയായിരുന്നു കനയ്യയുടെ യാത്ര. കല്ലേറുണ്ടായപ്പോൾതന്നെ വാഹനം നിർത്താൻ കനയ്യ ആവശ്യപ്പെട്ടിരുന്നു. ഞാൻ അപ്പോൾ തൊട്ടടുത്താണിരുന്നിരുന്നത്.

ശാന്തനാകാനും പൊലീസ് കൂടെയുള്ളതിനാൽ സുരക്ഷിതരാണെന്നും അദ്ദേഹത്തോട് പറഞ്ഞെങ്കിലും എന്താണുണ്ടായെന്നറിയാനുള്ള ഉൽക്കണ്ഠയുമായി അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തേയ്ക്കിറങ്ങി. ഈ സമയം കനയ്യയോടൊപ്പം മറ്റു വാഹനങ്ങളിലുണ്ടായിരുന്ന ബെഗുസരായിയിൽ നിന്നും മറ്റുമുള്ള പാർട്ടി വളണ്ടിയർമാരും പുറത്തിറങ്ങി. ഈ സമയം കൂടുതൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച എതിർ വിഭാഗം വീണ്ടും കല്ലേറ് നടത്തിക്കൊണ്ടിരുന്നു.

you may also like this video;

പത്തു മിനിട്ടോളം ഇത് തുടർന്നു. ഇതിനിടെ പൊലീസെത്തി കനയ്യയെ നിർബന്ധിച്ച് വാഹനത്തിലേയ്ക്ക് തന്നെ തിരികെ കയറ്റി. ദിവസങ്ങൾക്ക് മുമ്പും കനയ്യയുടെ വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായിരുന്നുവെങ്കിലും കൂടെയുണ്ടായിരുന്ന പത്തോളം പൊലീസുകാർക്ക് വലിയ ധാരണകളൊന്നുമില്ലെന്നാണ് തോന്നിയത്.

കനയ്യയെ ലക്ഷ്യം വച്ചു ആക്രോശിച്ചെത്തിയ അക്രമികൾക്കെതിരെ ലാത്തിപോലും പ്രയോഗിക്കാൻ പൊലീസ് തയ്യാറായില്ല. പിന്നീട് വളമ്ടിയർമാരുടെ സഹായത്തോടെ വാഹനവ്യൂഹം മുന്നോട്ടുപോയിത്തുടങ്ങി. അതിനിടയിൽ വാഹനത്തിൽ വച്ച് കനയ്യ പറഞ്ഞു: ഇത് ഗോഡ്‌സെ ഭക്തരും ഗാന്ധിയുടെ പിൻമുറക്കാരും തമ്മിലുള്ള പോരാട്ടമാണ്. അതുകൊണ്ട് ഈ യാത്ര അവസാനിപ്പിക്കുകയെന്ന ചോദ്യം ഉദിക്കുന്നതുപോലുമില്ല. മുക്കാൽ മണിക്കൂർ യാത്രയ്ക്കുുശേഷം ആരയിലെത്തിയ കനയ്യ അവിടെ കൂടിയ ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. 10,000ത്തിലധികം പേർ അവിടെ തടിച്ചുകൂടിയിരുന്നു. ഫെബ്രുവരി 27 നാണ് പട്നയിൽ യാത്ര സമാപിക്കുന്നത്. ജനുവരി 30 ന് ജമഗണമന യാത്ര ആരംഭിച്ച് രണ്ടാം ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ കനയ്യയുടെ യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.

Eng­lish Sum­mar­ry: Sang­pari­var attack agianst Kanhaiya.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.